ഡോ. കെ. റഹ്മത്തുള്ള
Posted On
date_range Updated On
date_range റിയാദ് അൽ യാസ്മിൻ സ്‌കൂൾ പ്രിൻസിപ്പൽ കോവിഡ് ബാധിച്ച് മരിച്ചു
റിയാദ്: റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. റഹ്മത്തുള്ള (49) നിര്യാതനായി. തമിഴ്നാട് ചെന്നൈ പോരൂരിനടുത്ത് രാമപുരം സ്വദേശിയാണ്. കോവിഡ് ബാധിച്ച് ചെന്നൈയിൽ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിഴാഴ്ച രാത്രിയോടെയാണ് മരണം.
13 വർഷത്തോളമായി സൗദിയിൽ പീവീസ് ഗ്രൂപ്പിൽ അധ്യാപക സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം നേരത്തെ ജിദ്ദ അൽ വുറൂദ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷമീമ, മക്കൾ: ഷെറിൻ (ജിദ്ദ), അഷ്‌റഫ് (ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി).
മയ്യിത്ത് ചെന്നൈ റോയപ്പെട്ട പള്ളി മഖ്ബറയിൽ ഞായറാഴ്ച രാവിലെ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.