അൽ അഹ്സ: അൽമൂസ ആശുപത്രി മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം 2023’ ആഗസ്റ്റ് 18 ന് അരങ്ങേറും. ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയാണ് പരിപാടികൾ ഒരുക്കുന്നത്. മലയാളികളുടെ ദേശീയാഘോഷത്തെ പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനൊപ്പം വിവിധ രാജ്യക്കാരായ സഹജീവനക്കാർക്ക് പുതുമകൾ സമ്മാനിക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഗൾഫ് സാഹചര്യത്തിൽ ഓണമെത്തുന്നതിന് മുമ്പുതന്നെ ഓണം ആഘോഷിക്കുന്നതിെൻറ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണസദ്യയിലും മറ്റ് ആഘോഷ പരിപാടികളിലും സ്വദേശികൾ ഉൾെപ്പടെയുള്ള സഹജീവനക്കാരും പങ്കുചേരും. ഷിബി മോഹനൻ (പ്രസി.), അനൂബ് മാത്യു (സെക്ര.), റിജോ ഉലഹന്നാൻ (ട്രഷ.), ലിജു വർഗീസ് (രക്ഷധികാരി), സജി ചാക്കോ, ഹിരൺ ദാസ്, മോബിൻ, ജാനിഷ്, നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. അൽ അഹ്സ നവോദയ സാംസ്കാരിക വേദിയുടെ രക്ഷാധികാരി ഹനീഫ് മുവാറ്റുപുഴ, ഒ.ഐ.സി.സി മാധ്യമ വിഭാഗം കൺവീനർ ഉമർ കോട്ടയിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.