െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യൻ അംബാസഡർ അബ്ദുല്ല അൽമഅ്ലമി
ജിദ്ദ: അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പൗരന്മാരുടെയും രാജ്യത്തെ പ്രവാസികളുടെയും സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ. െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യൻ അംബാസഡർ അബ്ദുല്ല അൽമഅ്ലമി യു.എൻ സുരക്ഷ സമിതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച ദക്ഷിണ സൗദിയിലെ അബഹ വിമാനത്താവളത്തിനുനേരെ ഇറാൻ പിന്തുണയുള്ള യമനിലെ വിമത സായുധസംഘമായ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് സൗദി അറേബ്യൻ പ്രതിനിധി സുരക്ഷ കൗൺസിലിന് കത്തയച്ചത്. ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരെ തുടരുന്ന സൈനിക ആക്രമണത്തെക്കുറിച്ച് തെൻറ ഗവൺമെൻറിെൻറ നിർദേശപ്രകാരം വീണ്ടും എഴുതുകയാണെന്ന് കത്തിെൻറ ആമുഖത്തിൽ അൽമഅ്ലമി സൂചിപ്പിച്ചു. ഇൗ മാസം 10ന് ഹൂതികൾ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു യാത്രവിമാനത്തിന് തീപിടിച്ചു.
അന്താരാഷ്ട്ര നിയമത്തിെൻറയും സുരക്ഷ കൗൺസിലിെൻറ പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണ് ആക്രമണം. സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും നിരപരാധികളായ യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ഭീഷണിയും ആക്രമണവും ഗുരുതരമായ യുദ്ധക്കുറ്റമാണ്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഹൂതികൾക്കെതിരെ നടപടി സ്വീകരിക്കണം. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സൗദി അറേബ്യ അതിെൻറ ഭൂമി സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കത്തിൽ പറഞ്ഞു. ഹൂതികൾ നടത്തുന്ന ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ യമനിൽ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള യു.എൻ ശ്രമങ്ങളെ ദുർബലപ്പെടുത്തും. പ്രാദേശിക സുരക്ഷയെയും അന്താരാഷ്ട്ര സമാധാനത്തെയും അസ്ഥിരപ്പെടുത്തും. ഇൗ നടപടികളെ ശക്തമായി അപലപിക്കാൻ സുരക്ഷ കൗൺസിലിനോട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. കത്ത് സുരക്ഷ കൗൺസിലിെൻറ ഒൗദ്യോഗിക രേഖകളിൽ ചേർക്കാൻ അഭ്യർഥിക്കുന്നുവെന്നും അൽമഅ്ലമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.