അൽഹറമൈൻ ട്രെയിൻ സർവിസ്​ മാർച്ച്​ 31 മുതൽ​ പുനരാരംഭിക്കും

ജിദ്ദ: നിർത്തിവെച്ച അൽഹറമൈൻ ട്രെയിൻ സർവിസ്​ ഒരു വർഷത്തെ ഇടവേളക്ക് ശേഷം മാർച്ച്​ 31 ബുധനാഴ്​ച പുനരാരംഭിക്കും. ട്വിറ്ററിലൂടെ​ അൽഹറമൈൻ എക്​സ്​പ്രസ്​ ട്രെയിൻ ഓഫീസാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ മുൻകരുതലുകളുടെ ഭാഗമായി 2020 മാർച്ച്​ 21 മുതലാണ്​ ട്രെയിൻ സർവിസ്​ നിർത്തലാക്കിയത്​.

ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ അടുത്ത തിങ്കളാഴ്​ച മുതൽ വെബ്​സൈറ്റ്​ വഴി ഇലക്ട്രോണിക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും ഇഷ്യൂ ചെയ്യാനും സാധിക്കുമെന്ന്​ അൽഹറമൈൻ ട്രെയിൻ ഓഫീസ്​ വ്യക്തമാക്കി. മക്കയിൽ നിന്ന്​ ജിദ്ദ വിമാനത്താവള സ്​​റ്റേഷൻ, കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി വഴി മദീനയിലേക്കും തിരിച്ചും യാത്രക്കുള്ള ബുക്കിങ്​ നടത്താവുന്നതാണ്.

മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ്​ 450 കിലോമീറ്ററിൽ നടപ്പിലാക്കിയ​ അൽഹറമൈൻ റെയിൽവേ പദ്ധതി. രണ്ട്​ വർഷം മുമ്പാണ്​ സൽമാൻ രാജാവ്​ പദ്ധതി ഉദ്ഘാടനം ചെയ്​തത്​.

കൂടുതൽ ട്രെയിനുകളും സർവിസുകളുടെ എണ്ണം കൂട്ടിയും പ്രവർത്തിപ്പിച്ചു വരുന്നതിനിടയിലാണ്​ കോവിഡിനെ തുടർന്ന് സർവിസുകൾ​ താൽക്കാലികമായി നിർത്തലാക്കിയത്​. ഒരു വർഷത്തോളമായി നിർത്തലാക്കിയ സർവിസ്​ പുനരാംഭിക്കുന്നതോടെ മക്കക്കും മദീനക്കുമിടയിലെ യാത്ര കൂടുതൽ എളുപ്പമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.