ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ആയിരം കവിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് ആയിരത്താമത്തെ സർവീസ് മക്കയിൽ നിന്ന് മദീനയിലേക്ക് തിരിച്ചത്. ഇത്രയും സർവീസുകളിലായി ഏകദേശം നാല് ലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചതായി ഒാപറേഷൻ ആൻറ് മെയിൻറനൻസ് മേധാവി എൻജി. റയ്യാൻ അൽഹർബി പറഞ്ഞു. റമദാനിൽ സർവീസുകളുടെ എണ്ണം ദിവസം 58 ലധികമാകും. വരും മാസങ്ങളിൽ സർവീസുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് അൽഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ചത്.
സർവീസുകളുടെ എണ്ണം ക്രമാനുഗതമായി കൂട്ടികൊണ്ടിരിക്കുകയാണ്. റമദാനിലെ യാത്ര ഷെഡ്യൂൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.