Posted On
date_range Updated On
date_range പാലക്കാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു
അൽബാഹ: പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ തെക്കുംപുറം മുഹമ്മദലി (56) അൽബാഹയിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം ഇശാ നമസ്കാരത്തിനിടെയാണ് മരണം. അൽബാഹയിലെ മന്ദഖിൽ ബഖാല ജീവനക്കാരനാണ്. പരേതരായ തമ്പി റാവുത്തറിെൻറയും ഫാത്തിമയുടെയും മകനാണ്.
33 വർഷമായി പ്രവാസിയായ മുഹമ്മദലി സൗദിയുടെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വട്ടക്കാട്ടിൽ സുഹ്റ. മക്കൾ: റിയാസ്, രഹ്ന. മരുമക്കൾ: റഷീദ് ,സബൂറ. സഹോദരങ്ങൾ: അസീസ് (റിയാദ്), ഹനീഫ, ഹമീദ്. മൃതദേഹം അൽബാഹയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.