അൽഖോബാർ വാക്കേഴ്സ് ക്ലബ് ഫായിസ് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
അൽഖോബാർ: നടത്തം ശീലമാക്കാൻ താൽപര്യമുള്ളവർക്ക് അൽഖോബാറിൽ 'വാക്കേഴ്സ് ക്ലബ്' രൂപവത്കരിച്ചു. ഖോബാർ കോർണിഷ് കേന്ദ്രീകരിച്ച് രൂപവത്കരിച്ച കൂട്ടായ്മ സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. തന്റെ പിതാവിന്റെ ആകസ്മിക മരണമാണ് തന്നെ സൈക്കിളിങ്ങിലേക്കും ആരോഗ്യ പരിപാലനത്തിലേക്കും എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചിട്ടയായ വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസ്സും നേടിയെടുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി എസ്.ടി. ഹിഷാം അധ്യക്ഷത വഹിച്ചു. തൽപരരായ എല്ലാവരെയും ഈ ക്ലബിന്റെ കുടക്കീഴിൽ കൊണ്ടുവരുകയും ചെറിയ ഒത്തുകൂടലുകളും ജനസേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ് എക്സിക്യൂട്ടിവ് അംഗം ത്വയ്യിബ്, ഫായിസിനെ പൊന്നാട അണിയിച്ചു. സഫ്വാൻ സ്വാഗതവും ബക്കർ നന്ദിയും പറഞ്ഞു. മുഹമ്മദ് ഫൈസൽ, പി.ടി. അഷ്റഫ്, ഷജീർ തൂണേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.