ജിദ്ദ: രാജ്യത്തെ തെക്കൻ മേഖലയിലെ വ്യോമഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി നിർമിക്കുന്ന പുതിയ ജീസാൻ വിമാനത്താവളത്തിെൻറ രൂപരേഖയായി. മൊത്തം 250 കോടി റിയാൽ ആണ് പദ്ധതി ചെലവ്. ജീസാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്കുമാറിയാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 50 ലക്ഷം ചതുരശ്ര മീറ്റർ ആണ് മൊത്തം പദ്ധതി മേഖല.
ഭാവിയിലെ വികസനം കൂടി മുന്നിൽ കണ്ടാണ് ചെങ്കടൽ തീരത്തെ തന്ത്രപ്രധാന പ്രദേശത്തെ വിമാനത്താവളത്തിന് ഇത്രയും സ്ഥലം ഒരുക്കുന്നത്. തെക്കൻ മേഖലയിലെ ഉൗർജ, വ്യാവസായിക മേഖലകളുടെ വികസനത്തിൽ വലിയ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളം ജീസാൻ ഇകണോമിക് സിറ്റിക്കും സമീപത്താണ്. സൗദി അരാംകോയുടെ പ്രതിദിനം നാലുലക്ഷം ബാരൽ സംസ്കരണശേഷിയുള്ള റിഫൈനറിയുടെ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. പ്രദേശത്തിെൻറ നാവികാഭിമുഖ്യ സ്വഭാവം ഉൾക്കൊണ്ടാണ് വിമാത്താവളത്തിെൻറ പ്രധാന ഹാളിെൻറ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.