റിയാദ്: പൊതുമാപ്പിൽ നാട്ടിൽ േപാകുന്ന ഇന്ത്യാക്കാർക്ക് എയർ ഇന്ത്യയുടെ സഹായം. ടിക്കറ്റ് നിരക്കിൽ വൻ നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് കുറച്ചതെന്നും രാജകാരുണ്യം ഉപയോഗപ്രദമാക്കാൻ ഇന്ത്യൻ എംബസി നടത്തുന്ന ശ്രമങ്ങളിൽ എയർ ഇന്ത്യ കൈകോർക്കുന്നതിെൻറ ഭാഗമാണിതെന്നും റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ സൗദിയുടെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ആനുകൂല്യം. ഡെൽഹിയിലേക്ക് മാത്രം 659 റിയാലും ബാക്കി എല്ലായിടങ്ങളിലേക്കും 595 റിയാലുമാണ് നിരക്ക്. 500 റിയാലാണ് യഥാർഥ കൂലി. ബാക്കി നികുതിയാണ്. ഡൽഹിയിലേക്ക് മാത്രം 159 റിയാലാണ് നികുതി. ബാക്കി കേന്ദ്രങ്ങളിലേക്ക് 95 റിയാലും. ബുധനാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂൺ 27 വരെ നിരക്കിളവ് നീണ്ടുനിൽക്കും. ഒൗട്ട് പാസോ അല്ലെങ്കിൽ പൊതുമാപ്പ് ആനുകൂല്യത്തിൽ പോകുന്നയാളാണ് എന്ന് തെളിയിക്കുന്ന എംബസിയിൽ നിന്നുള്ള രേഖയോ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.