ജിദ്ദ: ശനിയാഴ്ച രാത്രിയോടെ ഇന്ത്യയിലേക്കുള്ള മുഴുവൻ വിമാന സർവിസുകളും നിർത്തിവ െക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച എയർ ഇന്ത്യ ജംബോ വിമാനത്തിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാർ ശനിയാഴ്ച രാത്രി പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
കോഴിക്കോട്ടുനിന്ന് ശനിയാഴ്ച രാത്രി 9.15ന് ജിദ്ദയിലെത്തുന്ന എയർ ഇന്ത്യ ജംബോ വിമാനം മുൻ ഷെഡ്യൂൾ അനുസരിച്ച് തിരിച്ച് ജിദ്ദയിൽനിന്ന് ഹൈദരാബാദിലേക്കാണ് സർവിസ് നടത്തേണ്ടത്. എന്നാൽ, കോഴിക്കോട്ടേക്കുള്ള ഉംറ യാത്രക്കാരുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് രാത്രി 11.15ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ആദ്യം കോഴിക്കോട്ടേക്കും ശേഷം ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും.
ഞായറാഴ്ചയിലെ കോഴിക്കോട് യാത്രക്കാരുടെ ടിക്കറ്റുകളെല്ലാം എയർ ഇന്ത്യ അധികൃതർ ഇതിനകം ശനിയാഴ്ചയിലെ വിമാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബുക്കിങ്ങിൽ മൊബൈൽ നമ്പർ ഇല്ലാത്ത യാത്രക്കാർക്കൊഴികെ ബാക്കി എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർ നേരത്തേതന്നെ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.