അബ്​ദുറഹീമിന്റെ മോചനത്തിന്​ സഹായം​; പെരുന്നാളിന്​​ ബിരിയാണി ചലഞ്ചുമായി റിയാദ്​ മലയാളി സമൂഹം

റിയാദ്​: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമി​ന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം. റഹീമി​െൻറ മോചനത്തിനായി കക്ഷിരാഷ്​ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്​കരിച്ച അബ്​ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ്​ ബിരിയാണി ചലഞ്ച്​ സംഘടിപ്പിക്കുന്നത്​. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ്​ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും. 25 റിയാലാണ്​ ഒരു ബിരിയാണിയുടെ നിരക്ക്​. ഒരാൾ മിനിമം അഞ്ച്​ ബിരിയാണി ഓർഡർ ചെയ്യണം. മോചനശ്രമത്തിന്​ റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്​. മോചനദ്രവ്യമായി ആകെ വേണ്ടത്​ 34 കോടി രൂപയാണ്​ (1.5 കോടി റിയാൽ). പണം കെട്ടിവെച്ച്​ മോചനത്തിന്​ അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഒരു ജീവകാരുണ്യപ്രവർത്തനമായി കണ്ട്​ ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന്​ നിയമസഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:    
News Summary - Aid for the release of Abdurahim; Riyadh Malayalee community with biryani challenge for Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.