അഹ്ദാബ് സ്‌കൂൾ കായികമേള

ജിദ്ദ: അഹ്ദാബ് ഇൻറർനാഷനല്‍ സ്​കൂൾ കായിക മേള ചെയര്‍മാന്‍ ഡോ. സുലൈമാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ മുഹ മ്മദലി അധ്യക്ഷത വഹിച്ചു. ഹായിസ് അവുനുല്ല, ഹായിസ് ഖലീഫ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ ഷറഫുദ്ദീന്‍ എന്നിവര് ‍ സംബന്ധിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പൽ യാസര്‍ നന്ദി പറഞ്ഞു. കായികാധ്യാപകന്‍ ഇര്‍ഫാന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ 76 പോയി​േൻറാടെ ബ്ലൂ ഹൗസ് ഒന്നാം സ്ഥാനം നേടി. റെഡ് ഗ്രീന്‍ എന്നീ ഹൗസുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.


പെണ്‍കുട്ടികളുടെ വിഭാഗം മത്സരം വൈസ് പ്രിന്‍സിപ്പൽ നൗഷിത, കായിക അധ്യാപിക ആസിയ, ഷഫീഖ എന്നിവര്‍ നിയന്ത്രിച്ചു. റൂബി ഹൗസ് 90 പോയി​േൻറാടെ ഒന്നാം സ്ഥാനവും സഫൈര്‍ ഹൗസ് 88 പോയി​േൻറാടെ രണ്ടാം സ്ഥാനവും എമറാള്‍ഡ് ഹൗസ് 80 പോയി​േൻറാടെ മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. സുലൈമാന്‍ ഹാജി മാനേജര്‍ മുഹമ്മദ് സാലിഹ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

Tags:    
News Summary - ahdab school kayikamela-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.