ഐ.​സി.​എ​ഫ് റി​യാ​ദ് റീ​ജ്യ​ൻ വാ​ർ​ഷി​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു 

ഐ.സി.എഫ് റിയാദ് റീജ്യൻ വാർഷിക കൗൺസിൽ സമാപിച്ചു

റിയാദ്: ‘ഹൊറൈസൺസ് 2026’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വാർഷിക കൗൺസിൽ ബത്ഹയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 60 യൂനിറ്റുകളിലും 17 ഡിവിഷനുകളിലും കൗൺസിൽ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്രീകൃത റീജ്യൻ കൗൺസിൽ സംഘടിപ്പിച്ചത്.

റീജ്യൻ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നാഷനൽ വെൽഫെയർ സെക്രട്ടറി ലുക്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. റീജ്യൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം കൗൺസിലർമാർക്ക് സ്വാഗതം ആശംസിച്ചു. നാഷനൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റ്യാടി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. ജനറൽ റിപ്പോർട്ട് ഇബ്രാഹിം കരീമും ഫിനാൻഷ്യൽ റിപ്പോർട്ട് അബ്ദുൽ മജീദ് താനാളൂരും അവതരിപ്പിച്ചു.

ഓർഗനൈസേഷൻ റിപ്പോർട്ട് ലത്തീഫ് മിസ്ബാഹിയും, അഡ്മിൻ ആൻഡ് ഐ.ടി റിപ്പോർട്ട് ലത്തീഫ് മാനിപുരവും, പി.ആർ ആൻഡ് മീഡിയ റിപ്പോർട്ട് അബ്ദുൽ ഖാദർ പള്ളിപ്പമ്പും, നോളജ് വിഭാഗം റിപ്പോർട്ട് അസീസ് പാലൂരും അവതരിപ്പിച്ചു. തസ്കിയ ആൻഡ് വുമൺ എംപവർമെൻറ് റിപ്പോർട്ട് ജാബിറലി പത്തനാപുരവും, ഹാർമണി ആൻഡ് എമിനൻസ് റിപ്പോർട്ട് ഇസ്മാഈൽ സഅദിയും, മോറൽ എജുക്കേഷൻ റിപ്പോർട്ട് ശൗക്കത്തലി സഅദിയും, വെൽഫെയർ ആൻഡ് സർവീസ്, പബ്ലിക്കേഷൻസ് റിപ്പോർട്ട് റസാഖ് വയൽക്കരയും, ഇക്കണോമിക്സ് റിപ്പോർട്ട് മൻസൂർ പാലത്തും സഭയിൽ സമർപ്പിച്ചു.

സെൽഫ് അസസ്മെൻറ് റിപ്പോർട്ടുകൾക്കും സംഘടനാ ശാക്തീകരണ ചർച്ചകൾക്കും കൗൺസിൽ സാക്ഷ്യം വഹിച്ചു. നാഷനൽ നേതാക്കളായ ഉമർ പന്നിയൂർ, അഷ്‌റഫ് അലി, റിയാദ് റീജ്യൻ മെൻറർ ഹാരിസ് ജൗഹരി, അബ്ദുസ്സലാം പാമ്പരുത്തി, മുജീബ് എറണാകുളം, ശുകൂർ മടക്കര എന്നിവർ സംബന്ധിച്ചു. പുതുതായി ചുമതലയേറ്റ ഓർഗനൈസേഷൻ സെക്രട്ടറി ജാബിറലി പത്തനാപുരം ചടങ്ങിൽ നന്ദി പറഞ്ഞു.

Tags:    
News Summary - ICF Riyadh Region Annual Council concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.