സൗദി വ്യാപാര പ്രമുഖൻ അദ്​നാൻ ഖഷോഗി അന്തരിച്ചു

റിയാദ്​: സൗദി വ്യാപാര പ്രമുഖനും അന്താരാഷ്​​്ട്ര ആയുധ ഇടപാടുകാരനുമായ അദ്​നാൻ ഖഷോഗി അന്തരിച്ചു. ചൊവ്വാഴ്​ച ലണ്ടനിലായിരുന്നു മരണം. 81 വയസായിരുന്നു.  1970 കളിലും ’80 കളിലും നിരവധി രാജ്യാന്തര കരാറുകളുടെ ശിൽപിയും ഭാഗഭാക്കുമായിരുന്നു ഖഷോഗി. പാശ്​ചാത്യ ലോകത്തെ നിരവധി രാഷ്​ട്ര നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. വിവിധ സംഭവങ്ങളിലായി ഇന്ത്യയിലും പരിചിതനാണ്​ ഖഷോഗി. 2011ൽ ഏ​െറ കോളിളക്കമുണ്ടാക്കിയ പുണെ സ്​റ്റഡ്​ഫാം കള്ളപ്പണക്കേസിൽ ആരോപണവിധേയനായിരുന്നു ഖഷോഗി. 

സൗദി രാഷ്​ട്രസ്​ഥാപകൻ അബ്​ദുൽ അസീസ്​ രാജാവി​​​​െൻറ സ്വകാര്യ ഡോക്​ടർ മുഹമ്മദ്​ ഖഷോഗിയുടെ മകനായി 1935 ൽ മക്കയിലായിരുന്നു ജനനം. വാർധക്യസഹജമായ അസുഖങ്ങളാൽ ലണ്ടനിലെ സ​​െൻറ്​ തോമസ്​ ഹോസ്​പിറ്റലിലായിരുന്നു മരണമെന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.


 

Tags:    
News Summary - Adnan Khashoggi: Saudi billionaire arms dealer dies aged 82

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.