കെ.എം.സി.സി നാഷനൽ എക്സിക്യൂട്ടിവ് യോഗത്തിൽ ഭാരവാഹികൾ പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂരിനൊപ്പം
ദമ്മാം: ലോകം മുഴുവനും കോവിഡ് പ്രതിസന്ധി അവസാനിച്ച് നാളുകൾ ഏറെക്കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ നേരിടുന്ന യാത്രാപ്രയാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നേതൃയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു. അമീറലി കൊയിലാണ്ടി, ഖാദർ വാണിയമ്പലം, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, അബ്ദുൽമജീദ് കൊടുവള്ളി, മുഹമ്മദ്കുട്ടി കരിങ്കപ്പാറ, സിറാജ് ആലുവ, എ.ആർ. സലാം ആലപ്പുഴ, ഒ.പി. ഹബീബ് ബാലുശ്ശേരി, സൈദ് പരപ്പനങ്ങാടി, ടി.ടി. കരീം വേങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.