അബ്ദുൽ ഗഫൂർ

മംഗലാപുരം സ്വദേശിയായ സാമൂഹിക പ്രവർത്തകൻ നജ്റാനിൽ നിര്യാതനായി

നജ്റാൻ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി നഗരമായ നജ്​റാനിൽ ഇന്ത്യൻ സാമൂഹികപ്രവർത്തകൻ നിര്യാതനായി. കർണാടക മംഗലാപുരം സ്വദേശി അബ്ദുൽ ഗഫൂർ (62) ആണ്​ മരിച്ചത്​. ഉറക്കത്തിൽ മസ്​തിഷ്​കാഘാതമുണ്ടായതിനെ തുടർന്ന് കുറച്ച് ദിവസം മുമ്പ്​ നജ്​റാൻ കിങ്​ ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അന്ന് മുതൽ അബോധവസ്ഥയിൽ ചികത്സയിലായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായിരുന്നു. 30 വർഷമായി നജ്‌റാനിലുള്ള ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സാമുഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും മകളുമുണ്ട്. ബഹ്റൈനിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൾ വിവരമറിഞ്ഞ്​ നജ്റാനിലെത്തിയിട്ടുണ്ട്. കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്റാനിൽ മറവു ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - activist Abdul gafoor passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.