സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ലിബിനേഷ് മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി പഴവങ്ങാടി സ്വദേശി വാവോലില്‍ വീട്ടില്‍ ലിബിനേഷ് കുമാര്‍ (32) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ റിയാദ് മന്‍ഫുഅയിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം അഞ്ചിന് വൈകീട്ട് റിയാദ് - അല്‍ഖര്‍ജ് റോഡില്‍ എക്സിറ്റ് 12ന് സമീപം പെട്രോള്‍ ടാങ്കറും മിനി ട്രക്കും കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് ലിബിനേഷിന് പരിക്കേറ്റത്. ടാങ്കറിലെ ഡ്രൈവറായിരുന്ന ലിബിനേഷിന്‍െറ തലയിലാണ് ഗുരുതരപരിറ്റേക്കത്.

പൊലീസും റെഡ്ക്രസന്‍റ് അതോറിറ്റിയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ ഈമാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അജ്ഞാതനെന്ന് പറഞ്ഞ് ലിബിനേഷിന്‍െറ ചിത്രം സഹിതം പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകടത്തെ കുറിച്ച് ആറാം തീയതി പ്രസിദ്ധീകരിച്ച ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയില്‍ അപകടത്തില്‍ പരിക്കേറ്റത് റാന്നി സ്വദേശി ലിബിനേഷിനാണെന്ന് വ്യക്തമാക്കിയിരുന്നു. പെട്രോള്‍ വിതരണ കമ്പനിയി ഡൈവറായ ഇയാള്‍ ഓടിച്ച ടാങ്കര്‍ ഒരു മിനി ട്രക്ക് (ഡയന) കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ മറിഞ്ഞു. മറിഞ്ഞുകിടന്ന ടാങ്കറിന്‍െറ മുകള്‍ ഭാഗത്തെ അടപ്പ് തുറന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും കൂടുതല്‍ അപകടങ്ങളുണ്ടായില്ല. ലിബിനേഷ് അവിവാഹിതനാണ്. വി.എന്‍ ഗോപി, വത്സമ്മ ഗോപി എന്നിവരാണ് മാതാപിതാക്കള്‍.

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.