ത്വാഇഫ്: അൽഖുർമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ അമരമ്പലം തട്ടാരുപ്പറമ്പിൽ വേണുഗോപാലാണ് (53) മരിച്ചത്.
കഴിഞ്ഞ ദിവസം ഇയാൾ ഓടിച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അൽഖുർമയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഗരീബിൽ പോയി വെള്ളം നിറച്ച് തിരിച്ച് വരുേമ്പാഴാണ് അപകടം. തലക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. 23 വർഷമായി അൽഖുർമ കോഴി ഫാമിൽ ൈഡ്രവറായി ജോലി ചെയ്ത് വരികയായിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിയമ സഹായത്തിന് അൽഖുർമ കെ.എം.സി.സി രംഗത്തുണ്ട്.
ഭാര്യ: അനിത മോൾ. മക്കൾ: വിഷ്ണു ദാസ്, ജീഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.