വാഹനങ്ങൾ കൂട്ടിയിടിച്ച്  മൂന്ന് ഇന്ത്യക്കാർ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈൽ വ്യവസായ മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഹൈദരാബാദ് സ്വദേശികളും   അൽ-ബറാക്ക് കമ്പനി ജീവനക്കാരുമായ അഖീൽ ഖാൻ (35 ) മുഹമ്മദ് ബസലുത്തുല്ല (24 )  കർണാടക സ്വദേശി മുഹമ്മദ് അൻസീർ അലി (30 ) എന്നിവരാണ്​ മരിച്ചത്. 
കഴിഞ്ഞ ദിവസം രാത്രി 11^നാണ് സംഭവം. ഹദീദ് പ്ലാൻറിനടുത്തുള്ള സിഗ്‌നലിൽ ഇവർ സഞ്ചരിച്ച പിക്ക് ആപ്പ് വാഹനത്തിൽ സ്വദേശി ഓടിച്ചവാഹനം  ഇടിക്കുകയായിരുന്നു. പിക്കപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരും തൽക്ഷണം മരിച്ചു. സ്വദേശിയെ ഗുരുതര പരിക്കുകളോടെ ജുബൈലിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഇടിക്കുശേഷം ഡിവൈഡർ തകർത്താണ് വാഹനങ്ങൾ നിന്നത്. 
മൃതദേഹങ്ങൾ  ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.