ജു​െബെലിൽ കാറി​െൻറ ചില്ലു പൊട്ടിച്ച്  മലയാളിയുടെ 20,000 റിയാൽ കവർന്നു 

ജുബൈൽ: ജനവാസ കേന്ദ്രത്തിൽ നിർത്തിയിട്ട കാറി​​െൻറ ചില്ലുപൊട്ടിച്ച്  മലയാളിയുടെ 20,000 റിയാൽ കവർച്ച ചെയ്തു. ജുബൈൽ നഗരത്തിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കണ്ണൂർ സ്വദേശി ആഷിർ കമ്പനി ആവശ്യാർഥം ബാങ്കിൽ നിന്ന്​ പണമെടുത്ത് ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. താമസ സ്ഥലത്തിന് മുൻവശത്ത്  വണ്ടി നിർത്തി റൂമിൽ കയറി ഓഫീസിലെ താക്കോൽ എടുത്ത് പുറത്തേക്ക് വന്നപ്പോഴേക്കും മോഷ്​ടാക്കൾ പണവുമായി കടന്നു.  20,000 റിയാലും മൊബൈൽ ഫോണും വാഹനത്തിലുണ്ടായിരുന്നു.

താക്കോലെടുത്തു തിരികെ വരാൻ എടുത്ത മൂന്നു മിനിട്ടിനുള്ളിൽ ആണ്‌ മോഷണം. കാറി​​െൻറ ചില്ല്​ ഇടിച്ചുപൊട്ടിച്ച ശേഷം ഡോർലോക്ക് നീക്കി പണം കൈക്കലാക്കി മോഷ്​ടാവ് രക്ഷപ്പെടുകയായിരുന്നു. ആഷിർ കമ്പനിയെ വിവരം അറിയിക്കുകയും അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.  സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്. ആഷിർ ബാങ്കിൽ നിന്ന്​ പണവുമായി ഇറങ്ങുന്നത്​ കണ്ടവരാകും സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആഷിറിനെ പിന്തുടരുകയോ സംഘങ്ങൾക്ക്  മൊബൈലിൽ വിവരങ്ങൾ നൽകിയോ ആവാം കവർച്ച നടപ്പാക്കിയത്​.

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.