ജിദ്ദ: റോഡുമുറിച്ചു കടക്കുേമ്പാൾ വാഹനമിടിച്ച് മലയാളി മരിച്ചു. പെരിന്തല്‍മണ്ണക്ക് അടുത്ത് പുലാമന്തോള്‍ വളപുരം സ്വദേശി കല്ലെത്തൊടി കൂനംകുറ്റി ബഷീർ മുസ്ലിയാർ ആണ് മരിച്ചത്. ജിദ്ദയിലെ ബഹറയിൽ വെള്ളിയാഴ്ച സന്ധ്യക്കായിരുന്നു അപകടം. മഗ്രിബ് നമസ്കാരശേഷം താമസസ്ഥലത്തേക്ക് നടന്നുപോകുകയായിരുന്നു. രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് വന്നിട്ട് ഒരാഴ്ച ആയിേട്ടയുള്ളു. ഭാര്യ: സുലൈഖ. മക്കൾ: റംസീന, സമീന, ജംഷീർ, മരുമക്കൾ: ജംഷീർ അങ്ങാടിപ്പുറം, മുഹമ്മദലി ഇരിങ്ങാവൂർ.
സഹോദരങ്ങൾ: കാദർ, ഖാലിദ്, അയമു, റുഖിയ, ഉമ്മുകുൽസു, ആസ്യ. മേജര്‍ സനാഹിലെ കിങ് അബ്്ദുള്‍ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരും ജിദ്ദ നവോദയ പ്രവര്‍ത്തകരും വളപുരം പ്രവാസി കൂട്ടായ്മയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.