??????

വാഹനാപകടം: അൽബാഹയിൽ മലയാളി യുവാവ് മരിച്ചു

ത്വാഇഫ്: കഴിഞ്ഞ ദിവസം പുലർച്ചെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് മുതുവട്ടറ മൊ യ്തീൻ^ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജുനൈദ് (28) ആണ് മരിച്ചത്. അൽബാഹയയിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയിൽ ഇദ്ദേഹം ഓടിച്ച വാൻ ട്രൈയിലറിന് പിറകിലിടിച്ചാണ് അപകടം. മ്യതദേഹം മഖുവ ജനറൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായത്തിന് അൽബാഹ കെ.എം.സി.സി പ്രവർത്തകരുണ്ട്.
Tags:    
News Summary - accident death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.