???????? ???? ??? ?????????????? ???????????? ?????

അൽബാഹയിൽ മിനിവാൻ ചുരത്തിലേക്ക്​ മറിഞ്ഞ്​ എട്ടുപേർ മരിച്ചു

അൽബാഹ: മിനി വാൻ ചുരത്തിലേക്ക്​ മറിഞ്ഞ്​ എട്ട് ​​പേർ മരിച്ചു. 7 പേർക്ക്​ പരിക്കേറ്റു. ബൽജറശി മേഖലയിലെ ഹസ്​മ ചുരത്തിനടുത്ത്​ ശനിയാഴ്​ച വെകുന്നേരമാണ്​ അപകടമുണ്ടായതെന്ന് അൽബാഹ റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ അൽസഹ്​റാനി പറഞ്ഞു. ചുരം റോഡ് ഇറങ്ങുന്നതിനിടെയാണ് അപകടം. വാനിൽ ആകെ 15 പേരാണ് ഉണ്ടായിരുന്നത്.വിദേശികളായ തൊഴിലാളികളുമായി പോയ മിനി വാനാണ്​ അപകടത്തിൽപ്പെട്ടത്​​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്​തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിന്​ റെഡ്​ക്രസൻറ്​, സിവിൽ ഡിഫൻസ്​, പൊലീസ്​ സ്​ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    
News Summary - accident death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.