മദീന: മദീനയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വന്ന മിനി ട്രക്ക് നഗരത്തിലെ സിഗ്നലിനടുത്ത് നിർത്തിയ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് നാലു പേരും തൽക്ഷണം മരിച്ചത്. പരിക്കേറ്റവരും മരിച്ചവരും ആരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചക്ക് അലി ബിൻ അബീത്വാലിബ് റോഡും കിങ് അബ്ദുല്ല റോഡും കൂടിച്ചേരുന്ന ഭാഗത്തെ ജങ്ഷനിലായിരുന്നു അപകടം. വിവരമറിഞ്ഞ് ആറ് യൂനിറ്റ് ആംബുലൻസുകൾ എത്തിയതായി മദീന റെഡ്ക്രസൻറ് വക്താവ് ഖാലിദ് അൽസഹ്ലി പറഞ്ഞു. സിഗ്നലിന് അടുത്ത് നിർത്തിയ വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.