????

ജുബൈലിൽ ബസിൽ ട്രെയിലർ ഇടിച്ച്​ മലപ്പുറം സ്വദേശി മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

ജുബൈൽ: ബസിൽ ട്രെയിലർ ഇടിച്ച്​ മലപ്പുറം സ്വദേശി മരിച്ചു. ജുബൈലിൽ കെമനോൾ കമ്പനിക്ക്​ സമീപം തിങ്കളാഴ്​ച വൈകുന്നേരം നാല്​ മണിക്കുണ്ടായ അപകടത്തിൽ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ്​ മരിച്ചത്​.

അപകടത്തിൽ മലയാളി ഉൾപെടെ മൂന്ന്​ പേർക്ക്​ പരിക്കേറ്റു. രഞ്​ജിത്ത്​ ആൻറണി, മൊയിൻ മുഹിയുദ്ദീൻ, മുഹമ്മദ്​ സിയാ ഉൽഹഖ്​ എന്നിവർക്കാണ്​ പരിക്ക്​. രഞ്​ജിത്ത്​ ആൻറണിയുടെ പരിക്ക്​ ഗുരുതരമാണ്​. 18 ദിവസം മുമ്പാണ്​ ഹനീഫ അവധി കഴിഞ്ഞ്​ നാട്ടിൽ നിന്നെത്തിയത്​. ഭാര്യ ഗർഭിണിയാണ്​. പുതിയ ജോലിക്ക്​ ഇൻറവ്യൂവിന്​ പോകു​േമ്പാഴാണ്​ അപകടം.

Tags:    
News Summary - accident death-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.