ഭാര്യയെ മദീനയിലേക്ക് യാത്രയാക്കി മലയാളി റോഡ് മുറിച്ചുകടന്നത് മരണത്തിലേക്ക്

ജിദ്ദ: ഉംറക്കു വന്ന ഭാര്യയെയും ബന്ധുക്കളെയും മദീന സന്ദർശനത്തിന് യാത്രയാക്കിയ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. മലപ്പുറം കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനി ഉപ്പേങ്ങൽ ചോലയിലെ പരേതനായ സൂപ്പിയുടെ മകൻ പിലാക്കൽ അലവി (55) ആണ് ദാരുണമായി മരിച്ചത്.

ഉംറക്കു വന്ന അലവിയുടെ ഭാര്യ ആമിന, സഹോദരൻ, ഭാര്യ എന്നിവർ മദീനയിലേക്കു പുറപ്പെട്ട വാഹനത്തിൽ നിന്നറിങ്ങി ജോലി സ്ഥലമായ ഉദൈദിലേക്ക് പോകാൻ റോഡ് മുറിച്ച് കടന്നപ്പോൾ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ തൂവലിനടുത്താണ് അപകടം. ഇൗ മാസം 17നാണ് അലവിയുടെപ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും. മക്കൾ: ഹസ്നത്ത്, ഹാരിസ്,ഹന്ന തസ്നി. മരുമക്കൾ: ജലീൽ മുത്തകഞ്ചേരി (വെട്ടത്തൂർ), റാബിയ പറമ്പാടൻ പെരിന്താട്ടിരി (മക്കരപറമ്പ് ). മൃതദേഹം ഖുലൈസ് ഹോസ്പിറ്റൽ മോർച്ചറിയിൽ. ഖബറടക്കം ജിദ്ദയിൽ നടക്കും.

Tags:    
News Summary - accident death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.