കളിക്കളത്തിൽ ഇനി സ്വപ്​നിൽ സിമോ​നില്ല; ദുഃഖ വാർത്തയിൽ ഞെട്ടി പ്രവാസി സുഹൃത്തുക്കൾ

ദമ്മാം: പ്രവാസി ഫുട്​ബാൾ താരം സ്വപ്​നിൽ സിമോ​​​െൻറ മരണത്തിൽ ഞെട്ടി കളിക്കളത്തിലെ  സുഹൃത്തുക്കൾ. അല്‍ അഹ്സയില്‍ നിന്ന്​ ദമ്മാമിലേക്ക് മടങ്ങവെ വാഹനാപകടത്തിലാണ്​ കണ്ണൂര്‍ ഇരിക്കൂര്‍ പേരാവൂര്‍ സ്വദേശി സ്വപ്നില്‍ സിമോൻ ശനിയാഴ്​ച രാത്രി മരിച്ചത്​. സ്വപ്നില്‍ ഓടിച്ചിരുന്ന കോറോള കാര്‍ മറിഞ്ഞാണ് അപകടം.ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ദമ്മാമിലെത്തിയത്.

നേരെത്തെ ദുബൈയില്‍ ജോലി ചെയ്തിട്ടുണ്ട്. ദമാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സ്വപ്നില്‍ സിമോൺ ബദര്‍ ടീമി​​​െൻറ സജീവ പ്രവര്‍ത്തകനായിരുന്നു. ജോലിയാവശ്യാര്‍ഥം ദമ്മാമില്‍ നിന്ന്​ കഴിഞ്ഞ ശനിയാഴ്ച്ചയാണ് അല്‍ അഹ്​സയിലേക്ക് പോയത്.  രാത്രി തിരിച്ചെത്താതിരുന്നതിനാല്‍ കൂട്ടുകാരും ബദര്‍ ക്ലബി​​​െൻറ സാരഥികളായ സിദ്ദീഖ്​ കണ്ണൂര്‍, മുജീബ് പാറമ്മല്‍ എന്നിവരും നടത്തിയ അന്വേഷണത്തിലാണ് അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മ്യതദേഹം കണ്ടെത്തിയത്.

സ്വപ്നിലി​​​െൻറ അപകടവാര്‍ത്ത ദമ്മാമിലെ ഫുട്‌ബാള്‍ പ്രേമികളേയും സംഘാടകരേയും ദുഃഖത്തിലാഴ്ത്തി. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ദുഃഖം പങ്ക് വെച്ചു. സ്വപ്നിലി​​​െൻറ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍, ബദര്‍ റോയല്‍ എഫ്.സി മാനേജ്‌മ​​െൻറ്​ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പിതാവ് സിമോണ്‍ ചാണ്ടി സ​​െൻറ്​ ജോസഫ് സീനിയര്‍ സെക്കൻററി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. വാഹനത്തിലുണ്ടായിരുന്ന പാക്കിസ്ഥാനി സ്വദേശിക്ക് മുഹമ്മദ് വഹാജ് ഇസ്ഹാഖിന്​ ഗുരുതര പരിക്കാണ്​. ഇദ്ദേഹത്തെ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു.   

 

Tags:    
News Summary - Accident Death - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.