സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

മദീന: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശി കൊടുവാപറമ്പൻ കോതേരി മുഹമ്മദ് അഷ്‌റഫ് ( 26 ) ആണ്​ കിങ്​ ഫഹദ് ഹോസ്പിറ്റലിൽ    മരിച്ചത്​. 

രണ്ടുദിവസം മുമ്പ് റോഡ് മുറിച്ച് കടക്കുമ്പോള്‍ സൗദി പൗരൻ ഓടിച്ച വാഹനം തട്ടി തലക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. മദീനയിലെ അസീസിയയിൽ ബ്രോസ്​റ്റ്​ പ്രിൻസിലെ ജീവനക്കാരനാണ്​. അവിവാഹിതനാണ്.

പിതാവ്: അഹമ്മദ്.  മാതാവ്: നബീസ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, റസിയ,നജ്മു , നസീറ, സൈഫുന്നീസ. നടപടിക്രമങ്ങൾക്ക് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കും.

Tags:    
News Summary - accident death -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.