റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ കമ്പനികളെയും വാണിജ്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി സംവിധാനം വികസിപ്പിച്ചു. പുതിയ സേവനത്തിെൻറ ഉദ്ഘാടനം ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് നിര്‍വഹിച്ചു. വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച അബ്ഷിര്‍ സേവനം ഇതോടെ കമ്പനികള്‍ക്കും ലഭ്യമാവും. അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കുന്നതിനും സമയവും അധ്വാനവും ലാഭിക്കാനും ലക്ഷ്യമാക്കിയാണ് സേവനം വികസിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജോലിക്കാരുടെ പുതിയ ഇഖാമ എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, റീ-എന്‍ട്രി, എക്സിറ്റ് വിസകള്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം എന്നിവ അബ്ഷിര്‍ സേവനത്തില്‍ ലഭ്യമാകും. കൂടാതെ സ്വദേികള്‍ക്കും തങ്ങളുടെ ഓണ്‍ലൈന്‍ ഓതറൈസേഷനും അബ്ഷിര്‍ വഴി രേഖപ്പെടുത്താം. ഒരാളുടെ പേരിലുള്ള വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ ഓതറൈസേഷന്‍ മതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.