Posted On
date_range Updated On
date_range അപകടത്തില്‍പെട്ട വാഹനം റിപ്പയര്‍ ചെയ്യാൻ ഇനി അബ്ഷിര്‍ വഴി അനുമതി
ജിദ്ദ: രാജ്യത്ത് അപകടത്തിൽപ്പെട്ട വാഹനം റിപ്പയര്‍ ചെയ്യാനുള്ള അനുമതി പത്രം ഇനി ഓണ്‍ലൈനായി നേടാന്‍ സൗകര്യം. സൗദി ജവാസത്തിന്റെ ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴിയാണ് ഇനി വാഹന റിപ്പയറിങ് പെര്‍മിറ്റ് ലഭിക്കുക. സൗദിയിൽ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അപകടസ്ഥലത്ത് നിന്ന് ആക്സിഡന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്തേണ്ടത്. അബ്ഷിറിലെ മൈ സർവിസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയറിങ് പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.