ജിദ്ദ: അബ്ഹുർ പാലം കൺസൾട്ടൻസി സർവീസ് കരാറിൽ മക്ക ഗവർണറും ജിദ്ദ മേഖല പൊതുഗതാഗത പദ്ധതി സൂപർവൈസിങ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ ഒപ്പുവെച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് മുന്നോടിയാണ് കരാർ ഒപ്പുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയുമായുള്ള ആദ്യകരാറാണിത്. ഗൾഫ് ഇൻറർ നാഷണൽ ബാങ്ക് (ജി.െഎ.ബി കാപിറ്റൽ) ആണ് കൺസൾട്ടൻസി. മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് കരാറെന്ന് ജിദ്ദ മേയർ ഹാനീ അബൂറാസ് പറഞ്ഞു.
പദ്ധതി സംബന്ധിച്ച് സാധ്യതാ പഠനങ്ങൾ നടത്തുക, സാമ്പത്തികവും സാേങ്കതികവുമായ ബാധ്യതകൾ വിലയിരുത്തുക, വിശദമായ റിപ്പോർട്ട് തയാറാക്കി സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ആവശ്യമായ മികച്ച രീതികൾ സമർപ്പിക്കുക എന്നിവയാണ് ഒന്നാംഘട്ടം. പദ്ധതി നടപ്പാക്കുന്നതിനു വേണ്ട കമ്പനികളുടെ യോഗ്യതകൾ നിർണയിക്കുകയും നിക്ഷേപകർക്ക് മുമ്പാകെ വെക്കുകയുമാണ് രണ്ടാംഘട്ടം. പദ്ധതി കരാർ ഉണ്ടാക്കുകയും ക്വേട്ടഷൻ ക്ഷണിക്കുകയും പദ്ധതി നടപ്പാക്കുന്നതിന് അനുയാജ്യമായ കമ്പനിയെ തെരഞ്ഞെടുക്കുകയുമാണ് മൂന്നാംഘട്ടം. 18 മാസമാണ് കരാർ കാലാവധിയെന്നും മേയർ പറഞ്ഞു. മക്ക മേഖല അസി. ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദറും ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദുൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.