അബ്ഹ വിമാനത്താവളത്തിലേക്ക് ഡ്രോൺ ആക്രമണം: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

ജിദ്ദ: അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. മ രിച്ചത് സിറിയൻ പൗരനാണ്. ഡിപ്പാർച്ചർ ഗേറ്റിന് സമീപത്തെ പാർക്കിങ് ഏരിയയിൽ റസ്റ്റൊറൻറിലാണ് ഡ്രോൺ പതിച്ചത്. അ വിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് പരിക്ക്.

ഞായറാഴ്ച രാത്രി 9.20 ഒാടെയാണ് ആക്രമണം. സ്വദേശികളായ യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് ബംഗാളികൾക്കും പരിക്കുണ്ട്. എട്ട് പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. അബ്ഹ, ജീസാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ സ്ഥിരീകരിച്ചു. സംഭവത്തെകുറിച്ച് സഖ്യസേനയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

അത്യാധുനിക ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആധുനിക പ്രതിരോധസംവിധാനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. അതെല്ലാം മറി കടന്നാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - abha airport attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.