??????? ?????

പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം തബൂക്കിൽ ഖബറടക്കി

തബൂക്ക്​: കഴിഞ്ഞ തിങ്കളാഴ്ച തബൂക്കിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച എറണാകുളം-പെരുമ്പാവൂർ പള്ളിക്കവല സ്വദേശി അബ്​ദുൽ ഖാദറി​​െൻറ (51) മൃതദേഹം തബൂക്ക് മസ്ജിദ് അൽബാസിയിൽ നടന്ന ജനാസ നമസ്കാരത്തിനുശേഷം തസ്​ലിയക്ക് സമീപം മഖ്‌ബറയിൽ കബറടക്കി. 20 വർഷമായി പ്രവാസിയായ അബ്​ദുൽ ഖാദർ നാലുവർഷമായി ആരാംകോ സബ്‌കോൺട്രാക്റ്റിങ്​ കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

മൃതദേഹം സംസ്​കരിക്കുന്നതി​​െൻറ നിയമ നടപടികകൾക്ക്​ മാസ്സ് തബൂക്ക് പ്രവർത്തകരുടെയും അബ്​ദുൽ ഖാദറി​​െൻറ സുഹൃത്ത് രമേശി​​െൻറയും സഹായമുണ്ടായിരുന്നു. ജനാസ നമസ്കാരത്തിനും കബറടക്കത്തിനും തബൂക്കിലെ സാമൂഹ്യ ജീവകാരുണ്യപ്രവർത്തകർ പങ്കെടുത്തു. പിതാവ്: മൊയ്‌തീൻ. മാതാവ്: ഫാത്തിമ മൊയ്‌തീൻ. ഭാര്യ: ഷാജിത അബ്​ദുൽഖാദർ. മക്കൾ: മൊയ്‌തീൻഷാ (ഷാമിൽ), നെഹന.

Tags:    
News Summary - abdul khader-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.