അബ്്ദുൽ കരീം കല്ലു 

അബ്്ദുൽ കരീം കല്ലു പ്രവാസം മതിയാക്കി നാട്ടിലേക്ക്

റിയാദ്: കെ.എം.സി.സി അൽഫലാഹ് ഏരിയ കമ്മിറ്റി പ്രസിഡൻറ് അബ്്ദുൽ കരീം കല്ലു പ്രവാസം മതിയാക്കി മടങ്ങുന്നു. 10 വർഷക്കാലമായി വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. ത​െൻറ ജോലിക്കിടയിലും ചെറുതും വലുതുമായ നിരവധി തൊഴിൽ പ്രശ്നങ്ങളിൽ ഇദ്ദേഹം ഇട​െപടുകയും അവക്കൊക്കെ പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡി​െൻറ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ത​െൻറ പ്രവർത്തന മേഖലയിലെ ഗാർഹിക തൊഴിലാളികൾക്ക് മരുന്നും ഭക്ഷണ കിറ്റുകളും കോവിഡ് രോഗികൾക്കാവശ്യമായ കാര്യങ്ങളിൽ സജീവ ഇടപെടൽ നടത്തുക വഴി സ്വദേശികളുടെയടക്കം പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

നിലമ്പൂർ മണ്ഡലം സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ പ്രസിഡൻറ്, റിയാദ് നിലമ്പൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ്, കെയർ ചുങ്കത്തറ പ്രസിഡൻറ്, അലിവ് ചുങ്കത്തറ ജനറൽ സെക്രട്ടറി, ഗ്ലോബൽ കെ.എം.സി.സി ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു വരുകയായിരുന്നു.

ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം നിലമ്പൂർ മണ്ഡലത്തിൽ ചുങ്കത്തറ അണ്ടിക്കുന്ന് എന്ന പ്രദേശത്താണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. 

Tags:    
News Summary - Abdul Kareem Kallu exiled and returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.