ജിദ്ദയിലെ യുവ വ്യവസായിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

ജിദ്ദ: ശറഫിയയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിയിരുന്ന മലപ്പുറം സ്വദേശിയായ യുവ വ്യവസായി നാട്ടിൽ നിര്യാതനായി. പെരിന്തൽമണ്ണ പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശി പള്ളിപ്പറമ്പൻ മൻസൂർ (44) ആണ് മരിച്ചത്.

ജൂൺ അവസാനം ജിദ്ദയിൽ നീന്തൽ കുളത്തിൽ വെച്ചുണ്ടായ അപകടത്തിൽ സ്‌പൈനൽ കോഡിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ജിദ്ദ അബ്ഹൂറിലെ കിങ്‌ അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിലും തുടർന്ന് പ്രത്യേകം എയർ ആംബുലൻസിൽ ഡൽഹി ബാലാജി ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസങ്ങൾക്കു മുമ്പ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടക്ക് വെള്ളിയാഴ്ച്ച 12.30 ഓടെ മരിക്കുകയായിരുന്നു. ശറഫിയയിൽ ഫ്ലോറ ഷോപ്പ്, മെൻസ് ക്ലബ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യവുമായിരുന്നു.

പിതാവ്: ഹുസൈൻ പള്ളിപ്പറമ്പൻ, മാതാവ്: റാബിയ, ഭാര്യ: മുസൈന, മക്കൾ: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിൻ മുഹമ്മദ്, സഹോദരങ്ങൾ: പരേതനായ അബ്ദുനാസർ, ബുഷ്റ, നിഷാബി.

Tags:    
News Summary - A young businessman from Jeddah, a native of Malappuram, passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.