റിയാദ്: കല്ലും മണലും നിറച്ച ട്രക്ക് മേൽപാലത്തിൽ നിന്ന് താഴെ കാറിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക്. റിയാദ് നഗര മധ്യത്തിലാണ് സംഭവം. അൽനഹ്ദ റോഡും ഉമർ ബിൻ അബ്ദുൽ അസീസ് റോഡും സന്ധിക്കുന്നിടത്തെ മേൽപ്പാലത്തിൽ നിന്നാണ് ട്രക്ക് താഴത്തെ റോഡിലേക്ക് പതിച്ചത്.
ചരൽ ലോഡുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ടാണ് താഴേക്ക് പതിച്ചത്. പാലത്തിനടിയിലെ റോഡിൽ അവസാനത്തെ ട്രാക്കിലൂടെ പോകുകയായിരുന്ന കാറിന് മുകളിൽ ട്രക്ക് വന്നു വീഴുകയായിരുന്നു. റോഡിന് കുറുകെ മറിഞ്ഞുവീണ ട്രക്കിെൻറ പിൻഭാഗമാണ് കാറിന് മുകളിൽ പതിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്കേറ്റത്.
അവർ ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. റോഡിന് കുറുകെ വീണുകിടക്കുന്ന ട്രക്കിൽ നിന്ന് ചരൽ ലോഡ് മുഴുവൻ ഇൗ ഭാഗത്ത് ചിതറി കിടക്കുകയാണ്. വിവരമറിഞ്ഞ ഉടൻ എത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.