മക്ക: മക്കയിലെ പ്രധാന ഇസ്ലാമിക ചരിത്ര പ്രദേശങ്ങളിലും മ്യൂസിയങ്ങളിലും പുനർനിർമാണ നവീകരണ പദ്ധതികൾ. നവീകരണം നടക്കുന്ന പ്രദേശങ്ങൾ മക്ക റോയൽ കമീഷൻ അതോറിറ്റി, സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കമീഷൻ എന്നിവയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾ സന്ദർശിച്ചു.
മക്കയിലെ ഖുറൈശി ഗോത്രവുമായി മുഹമ്മദ് നബി നടത്തിയ രിദ്വാൻ പ്രതിജ്ഞ നടന്ന ഹുദൈബിയ പ്രദേശം നവീകരണ പദ്ധതി നടക്കുന്നവയിൽ ഒന്നാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് അൽപമകലെയാണ് ഈ ചരിത്ര പ്രദേശം. കഅ്ബ സന്ദർശിക്കാനായി പ്രവാചകൻ മുഹമ്മദ് നബിയും 1400 മുസ്ലിംകളും ഹിജ്റ ആറിന് തയാറെടുത്ത് ഹുദൈബിയയിലെത്തി ക്യാമ്പ് ചെയ്തു. ഇവിടെ ഒരു മരമുണ്ടായിരുന്നു.
ഈ മരച്ചുവട്ടിൽ വെച്ചായിരുന്നു ഖുറൈശികളുമായി പ്രവാചകൻ 'ബൈഅത്തു റിദ്വാൻ'എന്ന പേരിൽ സന്ധിസംഭാഷണം നടത്തിയത്. ഇസ്ലാമിക ചരിത്രത്തിൽ പ്രാധാന്യമുള്ള ഈ സംഭവം നടന്ന പ്രദേശത്തിെൻറ പ്രാധാന്യം സമൂഹത്തിന് പകർന്നുനൽകാവുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ഹുദൈബിയ എന്ന പേരിൽ പ്രസിദ്ധമായ കിണറും പ്രദേശത്ത് നിലനിർത്തിയിട്ടുണ്ട്.ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ 'ഐൻ സുബൈദ'എന്ന പേരിൽ അറിയപ്പെടുന്ന ജീവകാരുണ്യ സംരംഭമായ കുടിവെള്ള പദ്ധതി നടപ്പാക്കിയ പ്രദേശവും നവീകരിക്കുന്നുണ്ട്.
അബ്ബാസിയ ഖലീഫ മൻസൂറിെൻറ പുത്രൻ ജൗഹറിെൻറ മകളും ഇസ്ലാമിക ചരിത്രത്തിൽ പ്രശസ്തനായ ഭരണാധികാരി ഹാറൂൺ അൽ റഷീദിെൻറ പത്നിയുമായ സുബൈദ ബിൻത് ജൗഹർ നിർമിച്ചതാണ് ഈ കനാൽ. അറഫയിലെ ജബലുറഹ്മ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ ഒരു കാലത്തുണ്ടായിരുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമായിരുന്നു. പത്തു വർഷത്തെ കഠിന പ്രയത്നത്തിെൻറ ഫലമായി നിർമിച്ച കനാൽ ആയിരത്തിൽപരം വർഷങ്ങൾ അനേകം ഹാജിമാർക്കും പരിസരവാസികൾക്കും ശുദ്ധജലം നൽകിയിരുന്നു. കനാലിെൻറ ഭാഗങ്ങൾ ഇന്നും മക്കയിൽ കാണാം.
ചരിത്ര പ്രാധാന്യമുള്ള ഈ പ്രദേശത്തിെൻറ വിവരങ്ങൾ അറിയാൻ കഴിയുന്ന വിവിധ പദ്ധതികളുമുണ്ട്.ഖുർആൻ അവതരണത്തിന് നാന്ദികുറിച്ച ഹിറ ഗുഹ അനായാസം സന്ദർശിക്കാനുള്ള ബഹുമുഖ പദ്ധതികളുമുണ്ട്. മസ്ജിദുൽ ഹറാമിൽനിന്നും നാല് കിലോമീറ്റർ അകലെയുള്ള പ്രകാശത്തിെൻറ പർവതം എന്ന അർഥം വരുന്ന 'ജബലുന്നൂറി'െൻറ ഉച്ചിയിലാണ് ഹിറ ഗുഹ. പുണ്യസ്ഥലമല്ലെങ്കിലും ഖുർആെൻറ ആദ്യസൂക്തങ്ങൾ ഇറങ്ങിയ പ്രദേശത്തിെൻറ ചരിത്ര പ്രാധാന്യം സന്ദർശകർക്ക് പകർന്നുനൽകാനുള്ള വൈവിധ്യമാർന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.