കേളി ബത്ഹ ഏരിയ ക്വിസ് മത്സരം ഷാജി റസാഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കല സംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ 10ാമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ കേളി ക്വിസ് മത്സരം ‘കേളി ക്വിസ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേന്ദ്രകമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് നിർവഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷതവഹിച്ചു.
സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദ്ദീൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, കേന്ദ്ര വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാമകൃഷ്ണൻ, ഏരിയ ട്രഷററും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജു തായമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര സാംസ്കാരിക സമിതി ജോയന്റ് കൺവീനറും ബത്ഹ ബി ഏരിയ ജോയന്റ് സെക്രട്ടറിയുമായ മൂസ കൊമ്പൻ ക്വിസ് മത്സരത്തിന്റെ അവതാരകനായി. അസീസിയ, ബത്ഹ, ബദീഅ, മലസ്, സുലൈ, സനാഇയ അർബഹീൻ എന്നീ ഏരിയകളും കുടുംബവേദിയും മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മലസ് ഏരിയയെ പ്രതിനിധീകരിച്ച സുജിത്തും ലബീബും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. നാസർ കാരക്കുന്നും റീജേഷ് രയരോത്തും അടങ്ങിയ സുലൈ ഏരിയ ടീം രണ്ടാം സ്ഥാനവും ലജീഷ് നരിക്കോടും ശശി കാട്ടൂരും അടങ്ങിയ അസീസിയ ഏരിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സുധീഷ് തറോൽ, സൗബീഷ് എന്നിവർ സ്കോറർമാരായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.