അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: ഓടിച്ചിരുന്ന ട്രെയിലര്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ ഷമീര്‍ (43) ആണ് മരിച്ചത്.

ജൂലൈ 17ന് ദമ്മാം- റിയാദ് ഹൈവേയില്‍ ദമ്മാം ചെക്ക് പോയിന്റിനടുത്തുവെച്ചായിരുന്നു അപകടം. വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തിന് മസ്തിഷ്ക്കാഘാതം സംഭവിക്കുകയും നിയന്ത്രണം വിട്ട ട്രെയിലര്‍ അപകടത്തില്‍ പെടുകയുമായിരുന്നു. ശേഷം അബോധാവസ്ഥയിലായ ഇദ്ദേഹം ദമ്മാം സൗദി ജര്‍മ്മന്‍ ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

ചികിത്സക്കിടെ മൂന്നു സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ഭാര്യ: ഷഹാന, മക്കള്‍: ഷിഫാന, ഷിഫാസ്. അപകട വിവരമറിഞ്ഞ്  ഭാര്യയും സഹോദരനും നാട്ടിൽ നിന്ന് ദമ്മാമിൽ എത്തി.  മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - A Perumbavoor native who was undergoing treatment for injuries sustained in an accident died in Dammam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.