Posted On
date_range Updated On
date_range തെലങ്കാന സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു
റിയാദ്: അസുഖബാധയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തെലങ്കാന സ്വദേശി നിര്യാതനായി. റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽൽ സെക്കന്തരാബാദ് സ്വദേശി ഖാദർ ഖാൻ (55) ആണ് മരിച്ചത്.
പിതാവ്: നദർ ഖാൻ, മാതാവ്: ആശ ബീഗം. ഭാര്യ: റഹ്മത്തുന്നീസ, മക്കൾ: അബ്ദുൽ അസീസ്, യാസീൻ ഖാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ദിലം കെ.എം.സി.സി റാഷിദ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.