Posted On
date_range Updated On
date_range ഹജ്ജിനെത്തിയ പെരുമ്പാവൂർ സ്വദേശി മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാനെത്തിയ എറണാംകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ഇന്ന് പുലർച്ചെ മക്കയിൽ മരിച്ചു. ഭാര്യ ആയിഷയുടെ കൂടെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മക്കയിലെത്തിയത്. ഉംറ നിർവഹിച്ചു താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയായിരുന്നു മരണം. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.