പട്ടാമ്പി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ:  പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ശറഫിയ്യയിൽ സ്നാക്ക് ജ്യൂസ് ഷോപ്പ് നടത്തിവരികയായിരുന്ന കൂരിയാട്ടുതൊടി ഷാനവാസ് (ബാബു - 41) ആണ് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെത്തുടർന്നു ഒരു മാസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 രോഗം മൂർച്ഛിക്കുകയും ശരീരത്തിന്റെ ആന്തരികാവയവങ്ങൾ പ്രവർത്തനം നിലക്കുകയും ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. 18 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

കെ.എം.സി.സി പ്രവർത്തകനായിരുന്നു. ശറഫിയ്യയിലെ സ്നാക്ക് റസ്റ്റോറൻ്റ് ഉടമ കിഴിശേരി അഹമ്മദ് ബാബുവിൻ്റെ ഭാര്യാ സഹോദരനാണ്. പിതാവ്: പരേതനായ കുരിയാട്ടുതൊടി അബൂബക്കർ, മാതാവ്: പുളിക്കൽ ആയിശ, ഭാര്യ: സമീറ കാരക്കാട്, മക്കൾ: ഫാത്തിമ നിദ (13), റിയാസ് (17), നഹാസ് (19). നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - A native of Pattambi died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.