Posted On
date_range Updated On
date_range കോട്ടക്കൽ സ്വദേശി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കൽ ദര്‍ശനം ഒതുക്കുങ്ങൽ സ്വദേശി ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയിൽ 10 വർഷമായി ജീവനക്കാരനാണ് ബാബുരാജ്. പിതാവ്: വേലായുധൻ, മാതാവ്: ജാനകി, ഭാര്യ: സജ്‌ന, മക്കൾ: സിൻഷാ, സിബിൻ, സംവൃത.
മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരന്‍ വിനോദിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.