നസീമ അബ്ദുസമദ്
Posted On
date_range Updated On
date_range കൊല്ലം സ്വദേശിനി ജുബൈലിൽ നിര്യാതയായി
ജുബൈൽ: കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമ അബ്ദുസമദ് (68) ജുബൈലിൽ നിര്യാതയായി. ജുബൈലിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. അസുഖ ബാധിതയായതിനെ തുടർന്ന് ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കെ.എം.സി.സി വെൽഫെയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിൻറെയും ഹുസൈൻ നിലമ്പൂരിൻറെയും നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: റജില, ഷഫീഖ്, സിംല (സൗദി), ഷജീർ (ഇന്ത്യൻ നേവി, കൊച്ചി), മരുമക്കൾ: അബ്ദുൽ സമദ്, നവാസ്, നിജിയ, ഫസീഹ (കൊച്ചി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.