ശ്രീ കുമാർ
Posted On
date_range Updated On
date_range കൊല്ലം പരവൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഏക മകൾ ശ്രദ്ധ വിദേശത്ത് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിെൻറയും അൽ ഗരാവി ഗ്രൂപ്പിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.