കീടനാശിനി കുടിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു

റിയാദ്: കീടനാശിനി കുടിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കൽ (57) ആണ് കീടനാശിനി കുടിച്ച് നസീം അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം അതിനുള്ള മരുന്ന്​ സ്ഥിരമായി കഴിച്ചിരുന്നു. മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കലായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന്​ വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു.

എന്നാൽ, പോകാൻ അബു തയ്യാറായില്ല. തുടർന്ന്​ കീടനാശിനി കൊണ്ടുവന്ന് സഹോദരന്മാരുടെ മുന്നിൽ വെച്ച് അൽപം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. പിന്നീട് നസീം അമീർ മുഹമ്മദ് ബിൻ സൽമാൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ 27 ദിവസം വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

നേരത്തെ മൂന്നു പ്രാവശ്യം ഇദ്ദേഹത്തെ ഇങ്ങനെ നാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് സുഖമായ ശേഷം തിരിച്ചുവരും. ഭാര്യ: നുസ്രത്ത് മോൾ. മക്കൾ: ഷഹ്​മ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമീൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്​ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Gudalur died after drinking pesticide and was being treated at a hospital in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.