Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം പറവൂർ സ്വദേശി മരിച്ചു
അബ്ഹ: വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസത്തോളമായി ചികിത്സയിൽ ആയിരുന്ന മലയാളി മരിച്ചു. എറണാകുളം വടക്കൻ പറവൂർ വടക്കേക്കര ചിറ്റാറ്റുകാര സ്വദേശി കണ്ണച്ചങ്ങാട്ട് വീട്ടിൽ ജ്യോതിദാസ് (61) ആണ് അസീർ മെഡിക്കൽ കോളേജിൽ മരിച്ചത്. ജൂൺ 27നാണ് ഇദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അസീർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരവധി ശസ്ത്രക്രിയകൾ നടത്തി. ഇന്ന് രാവിലെയാണ് മരിച്ചത്. ഖമീസ് മുശൈത് വാദിയാൻ സനാഇയയിലെ അൽമസ്ഖി വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുലഭ, ഏകമകൾ: ഭദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.