അപകടത്തിൽ മരിച്ച അക്​ബറും തകർന്ന ട്രക്കും


സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന്​ പിന്നിലിടിച്ച്​ മലയാളി യുവാവ്​ മരിച്ചു

റിയാദ്​: ​മിനിട്രക്ക് ട്രെയിലറിന്​ പിന്നിലിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിലേക്ക്​ റിയാദിൽനിന്നുള്ള യാത്രാമധ്യേ പഴയ ഖുറൈസ്​ പട്ടണത്തിൽവെച്ചുണ്ടായ അപകടത്തിൽ മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്​ബർ (37) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച ജുമുഅക്ക്​​ തൊട്ടുമുമ്പാണ്​ സംഭവം.

ഓ​ട്ടോ സ്​പെയർപാർട്​സ്​ ബിസിനസിലേർപ്പെട്ട റിയാദിലെ അലൂബ് കമ്പനിയുടെ സെയിൽസ്​മാനായ അക്​ബർ അൽഅഹ്​സ മേഖലയിലാണ്​ ജോലി ചെയ്​തിരുന്നത്​. മിനിട്രക്കുമായി റിയാദിൽവന്ന്​ കമ്പനി ഗോഡൗണിൽനിന്ന്​ ലോഡുമായി മടങ്ങു​​േമ്പാൾ ​പഴയ ഖുറൈസ്​ പട്ടണത്തിൽ വെച്ച്​ ഹൈവേയിൽനിന്ന്​ ബ്രാഞ്ച്​ റോഡിലേക്ക്​ അ​പ്രതീക്ഷിതമായി തിരിഞ്ഞ ട്രയിലറിന്​ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ​ അക്​ബർ തൽക്ഷണം മരിച്ചു. നാല്​ മാസം മുമ്പ്​ സന്ദർശനവിസയിലെത്തിയ ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബം അൽഅഹ്​സയിലുണ്ടായിരുന്നു. അവരെ കമ്പനിയധികൃതർ ശനിയാഴ്​ച നാട്ടിലേക്ക്​ കയറ്റിവിട്ടു.

ഭാര്യ: ഫസ്​ന പാറശ്ശേരി, മക്കൾ: ഫാതിമ നൈറ (ഒമ്പത്​), മുഹമ്മദ്​ ഹെമിൻ (രണ്ട്​). പരേതനായ കാരാട്ടുപറമ്പിൽ ഹസനാണ്​ പിതാവ്​. മാതാവ്​: സക്കീന ഉമ്മ, സഹോദരങ്ങൾ: ജാഫർ, റഹ്​മാബി.

അലൂബ്​ കമ്പനി മാനേജിങ്​ ഡയറക്​ടറും മലയാളിയുമായ അഷ്​റഫ്​ എറമ്പത്ത് അപകടവിവരമറിഞ്ഞ്​ അൽഅഹ്​സയിലെത്തി അനന്തര നടപടികൾക്ക്​ നേതൃത്വം നൽകുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളുമായി കെ.എം.സി.സി അൽഅഹ്​സ ഘടകം ഭാരവാഹി നാസർ കണ്ണൂരും സഹപ്രവർത്തകരും​ കമ്പനി പ്രതിനിധി നാസർ വണ്ടൂരും ഒപ്പമുണ്ട്​. 

Tags:    
News Summary - A Malayali youth died after being hit by a minitruck trailer in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.