റിയാദിൽനിന്ന്​ ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി മരിച്ചു

റിയാദ്: ദീർഘകാലമായി റിയാദിൽ പ്രവാസിയും കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയാകമ്മിറ്റി അംഗവുമായ തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി.

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറിയ പനി മുമ്പ്​ അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധയുണ്ടായതാണ് മരണ കാരണം.

ബദീഅ മേഖലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സുധീർ സുൽത്താൻ 30 വർഷമായി പ്രവാസിയാണ്​. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂനിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുൽത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: അസീന, മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.

Tags:    
News Summary - A Malayali who went home from Riyadh for treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.