ജിദ്ദ: ബിൻലാദിൻ ഇൻറർനാഷനൽ ഹോൾഡിങ് ഗ്രൂപ്പിെൻറ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും പ്രതിസന്ധികൾ മറികടക്കുന്നതിനുമായി സൗദി ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കടബാധ്യതകൾ ഓഹരികളാക്കി മാറ്റാൻ കമ്പനിയുടെ ഓഹരി ഉടമകൾ ഐകകണ്ഠ്യേന തീരുമാനിച്ചു. ഞായറാഴ്ച നടന്ന അസാധാരണ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതോടെ കമ്പനിയുടെ 86.38 ശതമാനം ഓഹരികളും ധനകാര്യ മന്ത്രാലയത്തിെൻറ നേരിട്ടുള്ള ഉടമസ്ഥതയിലാകും. ഈ മൂലധന വർധന കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം വൻതോതിലുള്ള വളർച്ചക്കും വിപുലീകരണത്തിനും വഴിയൊരുക്കും.
2024 പകുതിയോടെ ബിൻലാദിൻ ഗ്രൂപ്പിെൻറ സ്ഥിരത ഉറപ്പാക്കാൻ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച വിവിധ നടപടികളുടെ തുടർച്ചയാണിതെന്ന് കമ്പനി വ്യക്തമാക്കി. ബാങ്ക് ബാധ്യതകൾ തീർക്കുന്നതിനായി വായ്പകൾ അനുവദിച്ചതും സർക്കാർ പങ്കാളിത്തം വർധിപ്പിച്ചതും ഗ്രൂപ്പിെൻറ സുസ്ഥിരമായ ഭാവിയിലേക്കുള്ള ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയുടെ നിർമാണ മേഖലയിൽ വലിയ മാറ്റങ്ങൾക്കും പുതിയ പദ്ധതികൾക്കും ഈ നീക്കം കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.